ദേശീയ തലത്തില്‍ മികച്ച നേട്ടമാണ് ബിജെപി നേടിയത്. കേവല ഭൂരിപക്ഷത്തിലേക്ക് ബിജെപി അടുക്കുന്നതിന് പിന്നാലെയായിരുന്നു ഹീരാ ബെന്‍ മോദി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞത്.
ഗാന്ധിനഗര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മികച്ച നേട്ടത്തിന് അണികളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രിയുടെ മാതാവ് ഹീരാ ബെന്‍ മോദി. ഗാന്ധിനഗറിലെ വീടിന് വെളിയിലെത്തി അവര്‍ ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.
ദേശീയ തലത്തില്‍ മികച്ച നേട്ടമാണ് ബിജെപി നേടിയത്. കേവല ഭൂരിപക്ഷത്തിലേക്ക് ബിജെപി അടുക്കുന്നതിന് പിന്നാലെയായിരുന്നു ഹീരാ ബെന്‍ മോദി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞത്. 2014ലേക്കാള്‍ മികച്ച പ്രകടനവുമായാണ് ബിജെപി അധികാരത്തിലേക്ക് അടുക്കുന്നത്. ബിജെപി 292 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 2014ൽ ബിജെപി വിജയിച്ചത് 282 സീറ്റുകളിലായിരുന്നു.
വാരണാസിയില്‍ ഒരു ലക്ഷത്തില്‍ അധികം വോട്ടുകളുടെ ലീഡാണ് മോദിക്കുള്ളത്. വന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. കോണ്‍ഗ്രസ് മുന്നിലുള്ളത് 50 സീറ്റുകളില്‍ മാത്രമാണ്.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് |
