20ന് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തും. വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പ്രിയങ്ക പങ്കെടുക്കും.

വയനാട്: രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി ശനിയാഴ്ച വയനാട്ടിലെത്തുമെന്ന് കെ സി വേണുഗോപാൽ. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഏപ്രിൽ 20 ന് വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശനിയാഴ്ച രാവിലെ പത്ത് മണിക്ക് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക ഗാന്ധി 10.30 ന് മാനന്തവാടിയിൽ പൊതു യോഗത്തിൽ പങ്കെടുക്കും. തുടർന്ന് 12 .15 ന് വാഴക്കണ്ടി കുറുമകോളനിയിൽ പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ വസന്തകുമാറിന്‍റെ കുടുംബത്തെ സന്ദർശിക്കും. ഒന്നരക്ക് പുൽപ്പള്ളിയിൽ കർഷക സംഗമത്തിൽ പങ്കെടുത്തശേഷം മൂന്ന് മണിക്ക് നിലമ്പൂരിലും നാലിന് അരീക്കോടും പൊതുയോഗങ്ങളിൽ പങ്കെടുക്കുമെന്നും വേണുഗോപാൽ അറിയിച്ചു.