നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണ പറയുകയാണ് ടിക്കാറം മീണയെന്ന് പിഎസ് ശ്രീധരൻ പിള്ള

തിരുവനന്തപുരം: വിവാദ പരാമര്‍ശങ്ങളിൽ ഫോണിൽ വിളിച്ച് മാപ്പ് പറയുകയും പുറത്ത് പോയി വിമര്‍ശിക്കുകയും ചെയ്യുന്നതാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ പതിവെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം വീണയുടെ പ്രസ്താവന തള്ളി പിഎസ് ശ്രീധരൻ പിള്ള. താൻ ആരോടും മാപ്പ് ചോദിച്ചിട്ടില്ല . മാപ്പ് ചോദിച്ചെന്ന് പറയുന്ന ടിക്കാറാം മീണ നൂറ്റാണ്ടില തന്നെ ഏറ്റവും വലിയ നുണ പറയുകയാണെന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആറ്റിങ്ങൽ പ്രസംഗം അനാവശ്യ വിവാദമായിരുന്നു എന്നാണ് ശ്രീധരൻ പിള്ള പറയുന്നത്. മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല. 
വിവാദ പ്രസംഗത്തിന്‍റെ പകർപ്പ് ആയിരക്കണക്കിന് ആളുകൾക്ക് പരിശോധിക്കാൻ നൽകുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം ഉണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.