ചണ്ഡീഗഡ്: 17-ാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പഞ്ചാബിലെ സ്വതന്ത്ര സ്ഥാനാർത്ഥി. തന്റേത് ഒമ്പതം​ഗ കുടുംബമാണെന്നും എന്നാൽ തനിക്ക് ലഭിച്ചത് വെറും അഞ്ച് വോട്ട് മാത്രമാണെന്നും സ്ഥാനാർത്ഥി പറഞ്ഞു. കുടുംബം തന്നെ ചതിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർത്ഥിക്കാണ് വെറും അഞ്ചു വോട്ടുകൾ ലഭിച്ചത്. തന്റെ പരാജയത്തെ പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹം പൊട്ടിക്കരഞ്ഞുകൊണ്ട് ഇക്കാര്യം അറിയിച്ചത്. വോട്ടിംഗ് മെഷീനിൽ തിരിമറി വ്യാപകമായി നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇനിയൊരിക്കലും താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും സ്ഥാനാർത്ഥി പറഞ്ഞു.