ഭയമാണെങ്കിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ താൻ പറഞ്ഞുതരാമെന്നും അത് ചര്‍ച്ച എളുപ്പമാക്കുമെന്നും , അഴിമതിയെക്കുറിച്ച് ചർച്ച നടത്താൻ മോദിക്ക് ഭയമാണോ എന്നും രാഹുൽ
ദില്ലി: സംവാദത്തിന് മോദിയെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി. അഴിമതിയെക്കുറിച്ച് ചർച്ച നടത്താൻ ആണ് രാഹുൽ ഗാന്ധിയുടെ വെല്ലുവിളി. ചര്‍ച്ച ചെയ്യാനുള്ള വിഷയങ്ങളും രാഹുല്‍ ഗാന്ധി വിശദമാക്കി. ഭയമാണെങ്കിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ താൻ പറഞ്ഞുതരാമെന്നും അത് ചര്‍ച്ച എളുപ്പമാക്കുമെന്നും രാഹുൽ ട്വിറ്ററിലൂടെ വ്യക്തമാക്കി. അഴിമതിയെക്കുറിച്ച് ചർച്ച നടത്താൻ മോദിക്ക് ഭയമാണോ എന്നും രാഹുൽ ചോദിച്ചു.
പ്രിയ പ്രധാനമന്ത്രി, അഴിമതി വിഷയത്തിൽ എന്നോടു സംവാദം നടത്താൻ ഭയക്കുന്നുവോ? നമുക്ക് പുസ്തകം തുറക്കാം, അപ്പോൾ താങ്കൾക്ക് തയാറായി വരാമല്ലോ,
1. റഫാൽ + അനിൽ അംബാനി
2. നീരവ് മോദി
3. അമിത് ഷാ + നോട്ട് നിരോധനം ഇങ്ങനെയാണ് രാഹുലിന്റെ ട്വീറ്റ്
Scroll to load tweet…
