Asianet News MalayalamAsianet News Malayalam

അടുത്ത ഇരുപത് വർഷം പ്രധാനമന്ത്രിയാകാൻ രാഹുലിന് സാധിക്കില്ല; മോദിക്ക് ജനങ്ങൾ രക്തം നൽകാനും തയ്യാറെന്ന് വരുൺ ​ഗാന്ധി

ബിജെപി വിടേണ്ടി വന്നാൽ അത് തന്റെ രാഷ്ട്രീയത്തിലുള്ള അവസാന ദിനമായിരിക്കും. ബിജെപിയുമായി തനിക്ക് അത്രയേറെ അടുപ്പമുണ്ടെന്നും കോൺ​ഗ്രസിൽ ചേരുമെന്ന് നേരത്തെ വന്ന റിപ്പോർട്ടുകളെ തള്ളി കൊണ്ട് വരുൺ പറഞ്ഞു.

rahul cannot become pm in 20 years says varun gandhi
Author
Lucknow, First Published Apr 19, 2019, 9:57 AM IST

ലഖ്നൗ: അടുത്ത ഇരുപത് വർഷത്തിനുള്ളിൽ കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിക്ക് പ്രധാനമന്ത്രിയാകാൻ സാധിക്കില്ലെന്ന് ബിജെപി നേതാവും പിലിഭിത്തിയിലെ സ്ഥാനാര്‍ത്ഥിയുമായ വരുൺ ​ഗാന്ധി. മോദിക്ക് വോട്ട് മാത്രമല്ല രക്തം നൽകാനും ജനങ്ങൾ തയ്യാറാണെന്നും വരുൺ​ ഗാന്ധി അവകാശപ്പെട്ടു.

ഔപചാരികമായിട്ടുള്ള ബന്ധമാണ് രാഹുല്‍ ഗാന്ധിയുമായുള്ളത്. ഞങ്ങൾ തമ്മിലുള്ള ബന്ധം എന്റെ അമ്മ കാരണമാണ്. ഏറെ ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യത്തിലൂടെയാണ് അമ്മ എന്നെ വളർത്തിയത്. അമ്മയാണ് എന്റെ കുടുംബം. ബാക്കിയുള്ള ബന്ധങ്ങളെല്ലാം ഔപചാരികമാണെന്നും വരുൺ ​ഗാന്ധി പറഞ്ഞു‌.

ബിജെപി വിടേണ്ടി വന്നാൽ അത് തന്റെ രാഷ്ട്രീയത്തിലുള്ള അവസാന ദിനമായിരിക്കും. ബിജെപിയുമായി തനിക്ക് അത്രയേറെ അടുപ്പമുണ്ടെന്നും കോൺ​ഗ്രസിൽ ചേരുമെന്ന് നേരത്തെ വന്ന റിപ്പോർട്ടുകളെ തള്ളി കൊണ്ട് വരുൺ പറഞ്ഞു.

ഇത്തവണ അമ്മ മനേകാ ഗാന്ധിയുടെ സിറ്റിങ് സീറ്റായ ഉത്തർപ്ര​ദേശിലെ പിലിഭിത്തിലാണ് വരുൺ ഗാന്ധി മത്സരിക്കുന്നത്. മനേകാ ഗാന്ധി വരുണിന്റെ മണ്ഡലമായ സുല്‍ത്താന്‍പുരിലാണ് മത്സരിക്കും. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയുടെ തൊട്ടടുത്ത മണ്ഡലമാണ് സുൽത്താൻപൂർ. 2014-ലെ തെരഞ്ഞടുപ്പിൽ സുല്‍ത്താൻപൂരിൽ മത്സരിച്ച വരുൺ കോൺഗ്രസ് സ്ഥാനാർത്ഥി അമിത സിം​ഗിനെ പരാജയപ്പെടുത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios