വടകരയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുലിന്‍റെ വരവ് വടകരയിലും വലിയ ആവേശമുണ്ടാക്കുമെന്ന് കെ മുരളീധരൻ ആവർത്തിച്ചത്.
കോഴിക്കോട്: വടകരയിൽ വിജയമുറപ്പാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. രാഹുൽ വരുന്നതോടെ വടകരയിലും യുഡിഎഫ് തരംഗമുണ്ടാകും. വടകരയുടെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും വടകരയിൽ വലിയ വികസന പദ്ധതികളുണ്ടാവുമെന്നും കെ മുരളീധരൻ പറഞ്ഞു.

വടകരയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുലിന്‍റെ വരവ് വടകരയിൽ വലിയ ആവേശമുണ്ടാക്കുമെന്ന് കെ മുരളീധരൻ ആവർത്തിച്ചത്.

ജില്ല വരണാധികാരി എസ് സാമ്പശിവ റാവുവിന് മുമ്പാകെയാണ് മുരളീധരൻ പത്രിക സമർപ്പിച്ചത്.കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് ടി.സിദ്ദീഖ്, പാറക്കൽ അബ്ദുള്ള എന്നിവർക്കൊപ്പമാണ് മുരളീധരൻ പത്രികാ സമർപ്പണത്തിനെത്തിയത്.
