പ്രചാരണ ആവേശം വാനോളം ഉയര്‍ത്തിയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയത്. കളക്ടേറ്റിലെത്തിയ രാഹുൽ നാല് സെറ്റ് പത്രികകളാണ് നൽകിയത്.
വയനാട്: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക നല്‍കി. രാവിലെ പതിനൊന്നരയോടെ കളക്ട്രേറ്റിലെത്തിയാണ് രാഹുൽ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. രണ്ടാം ഗേറ്റ് വഴി കളക്ട്രേറ്റിനകത്ത് എത്തിയ രാഹുലിനൊപ്പം അഞ്ച് പേരാണ് ഉണ്ടായിരുന്നത്.
പ്രിയങ്ക ഗാന്ധി,കെസി വേണുഗോപാൽ, മുകുൾ വാസ്നിക്,കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് ടി സിദ്ദിഖ്, മലപ്പുറം ഡിസിസി പ്രസിഡന്‍റ് വിവി പ്രകാശ് എന്നിവരാണ് രാഹുലിനൊപ്പം കളക്ട്രേറ്റിൽ പത്രിക സമര്‍പ്പിക്കാനെത്തിയത്. കര്‍ശന സുരക്ഷയാണ് കളക്ട്രേറ്റിലും പരിസരത്തും ഒരുക്കിയിരുന്നത്. നാല് സെറ്റ് പത്രികകളാണ് രാഹുൽ ഗാന്ധി നൽകിയത്.
ഒമ്പത് മണിക്ക് മുൻപ് തന്നെ ജീവനക്കാരെ എല്ലാം കളക്ട്രേറ്റിനകത്ത് പ്രവേശിപ്പിച്ചിരുന്നു. കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് കളക്ട്രേറ്റിലും പരിസരത്തും ഒരുക്കിയിരുന്നത്.

