രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 38 ശതമാനം പേര്‍ അഭിപ്രായം പ്രകടിപ്പിച്ചത്. മോദിക്കുള്ള പിന്തുണ 11 ശതമാനം മാത്രമാണ്.
കൊച്ചി: ഇത്തവണ കേന്ദ്രത്തില്‍ യുപിഎ അധികാരത്തില്‍ എത്തുമെന്നാണ് കേരളത്തിലെ ഭൂരിപക്ഷം ജനത്തിന്‍റെ പ്രതികരണം എന്ന് സര്‍വേ. രാഹുല്‍ ഗാന്ധിയാണ് പ്രധാനമന്ത്രി പദത്തിലേക്കുള്ള കേരളത്തിന്‍റെ ചോയിസ് എന്നും മനോരമ കാർവി ഇൻസൈറ്റ്സിനൊപ്പം നടത്തിയ സര്‍വേ പറയുന്നു. യുപിഎ നേതൃത്വത്തിലുള്ള പ്രതിപക്ഷം മികച്ച പ്രകടനം നടത്തിയെന്നും സര്‍വേയില്‍ പറയുന്നുണ്ട്. യുപിഎ സര്‍ക്കാര്‍ വരുമെന്ന് 58 ശതമാനം പേരും അഭിപ്രായപ്പെട്ടു. മൂന്നാംമുന്നണി അധികാരത്തില്‍ വരുമെന്ന് 18 ശതമാനവും എന്‍ഡിഎ തുടരുമെന്ന് 13 ശതമാനവും വിശ്വസിക്കുന്നു.
രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 38 ശതമാനം പേര്‍ അഭിപ്രായം പ്രകടിപ്പിച്ചത്. മോദിക്കുള്ള പിന്തുണ 11 ശതമാനം മാത്രമാണ്. കേരളത്തിലെ 20 മണ്ഡലങ്ങളിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുലിനാണ് പിന്തുണ എന്ന് പറയുന്ന സര്‍വേയില്‍. മോദിയുടേയും സര്‍ക്കാരിന്‍റെയും പ്രകടനം ശരാശരിയില്‍ താഴെയാണെന്നാണ് സര്‍വേയിലെ വിലയിരുത്തല്‍. മോദിയുടെ പ്രകടനം നല്ലതാണെന്ന് കേരളത്തിലെ 20 മണ്ഡലങ്ങളില്‍ 5 എണ്ണം വിലയിരുത്തുന്നു. എന്നാല്‍ ഈ അഞ്ച് മണ്ഡലങ്ങളില്‍പ്പോലും അടുത്ത പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍ രാഹുലാണെന്ന് പറയുന്നു.
പ്രിയങ്ക ഗാന്ധിയും മന്‍മോഹന്‍ സിങ്ങും പ്രധാനമന്ത്രി സ്ഥാനത്തേക്ക് യോഗ്യരാണെന്ന് എട്ടുശതമാനം പേര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും ഇതേ സ്ഥാനത്താണ്. സര്‍വേയില്‍ പങ്കെടുത്തവര്‍ നല്‍കിയ വിവരങ്ങള്‍ ക്രോഡീകരിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലഭിച്ച സ്കോര്‍ അഞ്ചില്‍ 2.84 മാത്രമാണ്. 2.75 ആണ് എന്‍ഡിഎ സര്‍ക്കാരിന് ലഭിച്ച സ്കോര്‍. എന്നാല്‍ പ്രതിപക്ഷത്തിന് ലഭിച്ച സ്കോര്‍ 3.13 ആണ്. നോട്ടുനിരോധനത്തിലും അതിര്‍ത്തി കടന്നുള്ള തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തടയാന്‍ സാധിക്കാത്തതിലും വോട്ടര്‍മാര്‍ക്ക് അതൃപ്തിയുണ്ടെന്നാണ് സര്‍വേ പറയുന്നത്.
