സമ്മേളനത്തിന് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ആദ്യം അനുമതി നിഷേധിച്ചെങ്കിലും പിന്നീട് അനുമതി നല്‍കുകയായിരുന്നു. 

കൊല്ലം: പത്തനാപുരത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാനിരുന്ന തെരഞ്ഞെടുപ്പ് കൺവെൻഷന് അനുമതി നല്‍കി. പത്തനാപുരം സെന്‍റ് സ്റ്റീഫന്‍സ് സ്കൂൾ ഗ്രൗണ്ടാണ് വേദിയായി നിശ്ചയിച്ചിരുന്നത്. ഈ മാസം 16നാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. 

സമ്മേളനത്തിന് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ആദ്യം അനുമതി നിഷേധിച്ചെങ്കിലും പിന്നീട് അനുമതി നല്‍കുകയായിരുന്നു. ഇവിടം പോളിംഗ് സ്റ്റേഷന്‍ ആണെന്നും 16 ന് പരിശീലന പരിപാടി വച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യം അനുമതി നിഷേധിച്ചത്. 

അതേസമയം പോളിംഗ് സ്റ്റേഷന് കൂടുതൽ പൊലീസ് സുരക്ഷ നൽകും. പത്തനാപുരത്ത് തന്നെ മറ്റൊരു വേദി കണ്ടെത്താന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നതിനിടെയാണ് തീരുമാനം.