വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രണ്ട് ലക്ഷത്തിലേറെ വോട്ടിന്‍റെ ലീഡാണ് വയനാട് രാഹുലിന് നല്‍കിയിരിക്കുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥികളായ സുനീറിനെയും തുഷാര്‍ വെള്ളാപ്പള്ളിയെയും കാതങ്ങള്‍ പിന്നിലാക്കുന്ന പ്രകടനമാണ് കോണ്‍ഗ്രസിന്‍റെ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയിരിക്കുന്നത്

വയനാട്: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ പിന്നില്‍ നില്‍ക്കുമ്പോഴും കേരളത്തിലെ വയനാട്ടില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക് രാഹുല്‍ ഗാന്ധി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രണ്ട് ലക്ഷത്തിലേറെ വോട്ടിന്‍റെ ലീഡാണ് വയനാട് രാഹുലിന് നല്‍കിയിരിക്കുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥികളായ സുനീറിനെയും തുഷാര്‍ വെള്ളാപ്പള്ളിയെയും കാതങ്ങള്‍ പിന്നിലാക്കുന്ന പ്രകടനമാണ് കോണ്‍ഗ്രസിന്‍റെ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, സിറ്റിംഗ് മണ്ഡലമായ അമേഠിയിൽ പോലും തിരിച്ചടിയേറ്റ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർട്ടി നിർണായകമായ ഒരു ചരിത്രസന്ധിയിൽ തോൽവിക്കരികെയാണ് നിൽക്കുന്നത്. 2014-ൽ 19 ശതമാനം മാത്രം വോട്ട് വിഹിതം നേടി, 44 സീറ്റുകളിലൊതുങ്ങിയിരുന്നു കോൺഗ്രസ്. ഇത്തവണ എന്തായാലും കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.