തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ മിനിമം വേതനം ഉറപ്പുവരുത്തുന്ന പദ്ധതി (എന്‍വൈഎവൈ)യെക്കുറിച്ചും രാഹുല്‍ ഗാന്ധി സംസാരിച്ചു. 

സീതാപൂര്‍: അധികാരത്തിലെത്തിയാല്‍ ഗവണ്‍മെന്‍റ് ജോലിക്കായുള്ള പരീക്ഷാ ഫീസ് നിര്‍ത്തലാക്കുമെന്ന് രാഹുല്‍ ഗാന്ധി. ഗവണ്‍മെന്‍റ് ജോലിക്കായ് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍ പണം അടയ്ക്കേണ്ടതുണ്ട്. എന്നാല്‍ അധികാരത്തില്‍ എത്തിയാല്‍ പരീക്ഷാ ഫീസ് നിര്‍ത്തലാക്കുമെന്ന് സീതാപൂരിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ രാഹുല്‍ പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ മിനിമം വേതനം ഉറപ്പുവരുത്തുന്ന പദ്ധതി (എന്‍വൈഎവൈ)യെക്കുറിച്ചും രാഹുല്‍ ഗാന്ധി സംസാരിച്ചു. പണം ബാങ്ക് അക്കൌണ്ടുകളില്‍ എത്തുന്നതോടെ 25കോടി ജനങ്ങള്‍ വസ്ത്രങ്ങളും, മൊബൈലുകളും വസ്തുക്കളും വാങ്ങിക്കുമെന്നും വില്‍പ്പന വർധിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ മേയ് ആറിനാണ് തെരഞ്ഞെടുപ്പ്.