അനന്തമായ കാത്തിരിപ്പ് കോൺഗ്രസ് പ്രവർത്തകരിൽ അസ്വസ്ഥത ഉണ്ടാക്കുന്നു എന്ന് മലപ്പുറം ഡിസിസി പ്രസിഡന്‍റ് വിവി പ്രകാശ്.
മലപ്പുറം: രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തിൽ തീരുമാനം വൈകുന്നത് തിരിച്ചടി ആകുമെന്ന് ഓര്‍മ്മിപ്പിച്ച് വയനാട് ഡിസിസിക്ക് പിന്നാലെ മലപ്പുറം ഡിസിസിയും. അനനന്തമായ കാത്തിരിപ്പ് പ്രവര്‍ത്തകരിൽ അസ്വസ്ഥത ഉണ്ടാക്കുന്നു എന്ന് മലപ്പുറം ഡിസിസി പ്രസിഡന്‍റ് വിവി പ്രകാശ് പറഞ്ഞു, രാഹുൽ ഗാന്ധി തന്നെ വയനാട്ടിൽ സ്ഥാനാർത്ഥിയാകണം. മറിച്ചൊരു തീരുമാനം ഉണ്ടായാൽ അത് വലിയ തിരിച്ചടി യുഡിഎഫിന് ഉണ്ടാക്കുമെന്നും വിവി പ്രകാശ് പറയുന്നു.

ഫോട്ടോ: മുബഷീര്‍
വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് പകരം മറ്റാരെങ്കിലും ആയാൽ പ്രവർത്തകരുടെ ആവേശം കുറയും. ഇക്കാര്യം ചൂണ്ടിക്കാട്ടി എഐസിസിക്ക് ഇ മെയിൽ അയച്ചിട്ടുണ്ടെന്നും വിവി പ്രകാശ് അറിയിച്ചു. രാഹുൽ ഗാന്ധിയില്ലെങ്കിൽ വയനാട്ടിൽ മാത്രമല്ല കേരളത്തിൽ ആകെ തിരിച്ചടി യുഡിഎഫിന് ഉണ്ടാകുമെന്ന് നേരത്തെ വയനാട് ഡിസിസിയും അഭിപ്രായപ്പെട്ടിരുന്നു.
