ദില്ലി: ശാസ്ത്രി ഭവനിൽ നടന്നുവെന്ന വാർത്തക്ക് പിന്നാലെ നരേന്ദ്രമോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ഫയലുകൾ കത്തിച്ച് കളഞ്ഞത് കൊണ്ട് താങ്കൾ രക്ഷപ്പെടില്ലെന്നും അന്ത്യ വിധിയുടെ ദിനം അടുത്തു കഴിഞ്ഞെന്നുമായിരുന്ന് രാഹുലിന്‍റെ ട്വീറ്റ്.

ഇന്ന് ഉച്ചയോടെയാണ് ദില്ലിയിലെ ശാസ്ത്രി ഭവനിന്‍റെ ഏഴാം നിലയിൽ തീപിടുത്തമുണ്ടായത്. മാനവവിഭവശേഷി മന്ത്രാലയവും വാർത്താവിതരണ മന്ത്രാലയവും അടക്കം പ്രവർത്തിക്കുന്നത് ശാസ്ത്രി ഭവനിലാണ്. ഏഴ് ഫയർ എഞ്ചിനുകൾ എത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് നിഗമനം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.