കത്ഗോടം ശതാബ്ദി എക്സ്പ്രസില്‍ ചായ വിതരണം ചെയ്യുന്നതിനാണ് ഈ ഗ്ലാസുകള്‍ ഉപയോഗിച്ചത്.
ന്യൂഡല്‍ഹി: മേം ഭി ചൗക്കിദാര്‍ പരസ്യം പതിച്ച പേപ്പര്‍ ഗ്ലാസ് പിന്‍വലിച്ച് ഇന്ത്യന്‍ റെയില്‍വെ. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഗ്ലാസിന്‍റെ ചിത്രം വൈറലായതോടെ റെയില്‍വെ അധികൃതര്‍ ഇടപെട്ട് പരസ്യം പതിച്ച ഗ്ലാസ് പിന്‍വലിക്കുകയും കരാറുകാരനില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തു.
കത്ഗോടം ശതാബ്ദി എക്സ്പ്രസില്‍ ചായ വിതരണം ചെയ്യുന്നതിനാണ് ഈ ഗ്ലാസുകള്‍ ഉപയോഗിച്ചത്. ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ ടാഗ് ചെയ്ത് നിരവധി ട്വീറ്റുകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
സങ്കല്‍പ്പ് ഫൗണ്ടേഷന്‍ എന്ന എന്‍ജിഒയാണ് ഗ്ലാസില്‍ ഇത്തരത്തില്‍ പരസ്യം പതിച്ചത്.
Scroll to load tweet…
Scroll to load tweet…
