മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം ഉണ്ടാക്കുന്ന തരം ഇടിമിന്നലുകളാണ് ഉണ്ടാവുക. 

തിരുവനന്തപുരം: സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്ക് ഇന്ന് നടക്കുന്ന വോട്ടെടുപ്പിന് മഴ വില്ലനായേക്കും. കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലിന് പുറമെ ശക്തമായ കാറ്റും ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന് ഏതാണ്ട് 40 മുതൽ 50 കിലോമീറ്റർ വരെ വേഗം കാണുമെന്നാണ് റിപ്പോർട്ട്.

കൂടുതൽ അപകടകാരിയായ തരം ഇടിമിന്നലാണ് ഉണ്ടാവുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ സേനയും അറിയിച്ചിരിക്കുന്നത്. മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം ഉണ്ടാക്കുന്ന തരം ഇടിമിന്നലുകളാണ് ഉണ്ടാവുക.