തൃശൂര്‍ : സുരേഷ് ഗോപി എത്തിയതോടെ തൃശൂരിൽ ത്രികോണ മത്സരമുണ്ടെന്ന വിലയിരുത്തൽ തെറ്റെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസ്. അങ്ങനെ ഒരു സാഹചര്യം തൃശൂരില്ലെന്നും രാജാജി മാത്യു തോമസ് പറഞ്ഞു. 

സിനിമാ നടൻമാരെ കാണുമ്പോൾ ആളുകൾ കൂടുന്നത് സാധാരണമാണ്. ഇത്തരം ആവേശമൊന്നും വോട്ടായി മാറില്ലെന്നും രാജാജി വിശദീകരിച്ചു.