Asianet News MalayalamAsianet News Malayalam

പൊലീസ് ബാലറ്റ് ക്രമക്കേട് ഇന്ന് ഹൈക്കോടതിയിൽ; രമേശ് ചെന്നിത്തലയുടെ ഹർജി പരിഗണിക്കും

പൊലീസ് ബാലറ്റ് ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷനേതാവിന്‍റെ ഹർജി പരിഗണിക്കും. ഇടപെടാൻ കോടതിക്ക് ആകില്ലെന്ന് തെര.കമ്മീഷൻ.

ramesh chennithalas plea in high court on police postal ballot controversy
Author
Kochi, First Published May 20, 2019, 6:01 AM IST

കൊച്ചി: പൊലീസ് പോസ്റ്റൽ വോട്ട് തിരിമറി ആരോപണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എല്ലാ പോസ്റ്റൽ ബാലറ്റ് തിരിമറി ആരോപണങ്ങളിലും സ്വതന്ത്ര അന്വേഷണം നടത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. 

എന്നാൽ രമേശ് ചെന്നിത്തലയുടെ ഹർജി നിലനിൽക്കുന്നതല്ലെന്നും ഐജിയുടെ നേതൃത്വത്തിൽ ഇതിനകം അന്വേഷണം നടക്കുകയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളിൽ ഇടപെടാൻ ഹൈക്കോടതിയ്ക്ക് അനുമതിയില്ലെന്നും, ക്രമക്കേടുണ്ടെങ്കിൽ തെരഞ്ഞെടുപ്പിന് ശേഷം ഹർജി നൽകാമെന്നുമാണ് കമ്മീഷൻ കോടതിയെ അറിയിച്ചത്. തെരഞ്ഞെടുപ്പ് തുടങ്ങിയാൽ നടപടി അവസാനിക്കുംവരെ അതിൽ തടസ്സം ഉണ്ടാക്കാൻ പാടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23-ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios