കഴിഞ്ഞ ദിവസം റാഞ്ചിയിലെ സ്ഥാനാര്‍ത്ഥിയെ ബിജെപി പ്രഖ്യാപിച്ചിരുന്നു. ഖാദി ഗ്രാമോദ്യോഗ് ബോര്‍ഡ് ചെയര്‍മാന്‍ സഞ്ജയ് സേഥാണ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി.
റാഞ്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ബിജെപിക്ക് തിരിച്ചടി. റാഞ്ചിയിലെ ലോക്‌സഭാ എംപിയായ രാംതഹല്‍ ചൗധരി പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. സിറ്റിംഗ് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി വച്ചതെന്നാണ് റിപ്പോർട്ട്.
റാഞ്ചിയിൽ അഞ്ച് തവണ എംപിയായിരുന്ന ആളാണ് രാംതഹല്‍. പാര്‍ട്ടിയിൽ നിന്നും രാജിവെച്ചുകൊണ്ടുള്ള കത്ത് ജാര്‍ഖണ്ഡ് ബിജെപി പ്രസിഡന്റിന് അയച്ചതായി അദ്ദേഹം പറഞ്ഞു. സ്വതന്ത്രനായി മത്സരിക്കുമെന്നും രാംതഹല്‍ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം റാഞ്ചിയിലെ സ്ഥാനാര്‍ത്ഥിയെ ബിജെപി പ്രഖ്യാപിച്ചിരുന്നു. ഖാദി ഗ്രാമോദ്യോഗ് ബോര്‍ഡ് ചെയര്‍മാന്‍ സഞ്ജയ് സേഥാണ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി.