ഭോപ്പാൽ: മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക ഗോഡ്സേ ദേശസ്നേഹിയായിരുന്നുവെന്ന പ്രഗ്യ സിങ് ഠാക്കൂറിന്റെ പരാമർശം ഇന്ത്യയുടെ ആത്മവിനെ മുറിവേൽപ്പിച്ചുവെന്ന് കോൺ​ഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല. പ്രഗ്യയുടെ പ്രസ്താവന രാജ്യത്തെ അപമാനിക്കുന്നതും ​ഗാന്ധിജിയുടെ പ്രത്യയശാസ്ത്രത്തെ അധിക്ഷേപിക്കുന്നതാണെന്നും സുർജേവാല പറഞ്ഞു.

അതേസമയം പ്രഗ്യ സിങിന്റെ പ്രസ്താവനയോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും നിലപാട് വ്യക്തമാക്കി മാപ്പ് പറയണമെന്ന് ഭോപ്പാലിലെ കോൺഗ്രസ്​ സ്ഥാനാർത്ഥിയും മുതിർന്ന നേതാവുമായ ദ്വിഗ്​വിജയ്​ സിങ് ആവശ്യപ്പെട്ടു. പ്രഗ്യയുടെ പ്രസ്താവനയിൽ താൻ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗോഡ്സേ ഒരു കൊലയാളിയാണ്​. അയാളെ പ്രകീർത്തിക്കുന്നത്​ ദേശസ്​നേഹമല്ല രാജ്യദ്രോഹമാണെന്നും ദ്വിഗ്​ വിജയ്​ സിങ്​ കൂട്ടിച്ചേർത്തു.

ഗോഡ്‌സേ ഹിന്ദു തീവ്രവാദി ആണെന്ന കമലഹാസന്‍റെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു പ്രഗ്യ സിങിന്‍റെ പ്രസ്താവന. ഗോഡ്സേയെ തീവ്രവാദിയെന്ന് വിളിക്കുന്നവർക്കുള്ള മറുപടി ഈ തെരഞ്ഞെടുപ്പ് കാലത്ത് ലഭിക്കുമെന്നും ഗോഡ്‌സെ തീവ്രവാദിയാണെന്നു പറയുന്നവർ ആത്മപരിശോധന നടത്തണമെന്നും പ്രഗ്യ സിംഗ് പറഞ്ഞിരുന്നു.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.