ദില്ലി: പ്രിയങ്ക ചതുർവേദി പാർട്ടി വിട്ടതിൽ പ്രതികരണവുമായി കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല. പാർട്ടി വക്താവായിരുന്ന പ്രിയങ്ക ചതുർവേദി ശിവസേനയിൽ ചേർന്നതിൽ വലിയ വിഷമമുണ്ട്. കോൺഗ്രസ് കുടുംബത്തിൽ നിന്ന് ആര് പോയാലും ദുഃഖമാണെന്നും സുർജെവാല ദില്ലിയിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ പറഞ്ഞു.

പ്രിയങ്ക ചതുർവേദി പാർട്ടി വിട്ടത് വക്താക്കളുടെ സംഘത്തിന് നേതൃത്വം നൽകുന്ന ആളെന്ന നിലയിൽ തന്‍റെ പരാജയമായി കാണുന്നുവെന്ന് സുർജേവാല വ്യക്തമാക്കി. പ്രിയങ്ക ചതുർവേദി പാർട്ടി വിട്ടതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ ചോദ്യങ്ങൾ ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയോട് ചോദിക്കണമെന്നും രൺദീപ് സുർജെവാല പത്രസമ്മേളനത്തിൽ പറഞ്ഞു.

തന്നോട് മോശമായി പെരുമാറിയവരെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ നിന്ന് രാജി വച്ച പ്രിയങ്ക ചതുർവേദി ഇന്ന് ശിവസേനയിൽ ചേർന്നിരുന്നു.