Asianet News MalayalamAsianet News Malayalam

ചെയ്തതിനേക്കാള്‍ അധികം വോട്ടുകള്‍ മെഷീനില്‍ കണ്ടെത്തിയ സംഭവം; റീ പോളിംഗ് നടക്കുമെന്ന് പി രാജീവ്

കളമശ്ശേരിയിൽ 83-ാം നമ്പ‍ർ ബൂത്തിലെ വോട്ടിംഗ് യന്ത്രത്തിൽ  അധിക വോട്ടുകൾ കണ്ടെത്തിയിരുന്നു. ആകെ പോൾ ചെയ്തതിനേക്കാൾ  43 വോട്ടുകളാണ് അധികമായി കണ്ടെത്തിയത്. 

re polling to held in kalamassery as more number of votes caste in machine says p rajeev
Author
Kalamassery, First Published Apr 24, 2019, 2:07 PM IST

കൊച്ചി: കളമശ്ശേരിയില്‍ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ചെയ്തതിനേക്കാളും അധികം വോട്ടുകള്‍ കണ്ട സംഭവത്തില്‍ റീ പോളിംഗ് നടത്തുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ്. പോളിംഗ് തിയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിക്കുമെന്ന് പി രാജീവ് ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കി

പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കളമശ്ശേരി മണ്ഡലത്തിലെ ബൂത്ത് 83 ൽ വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ പോൾ ചെയ്തതിനേക്കാളും 43 വോട്ടുകൾ മെഷീനിൽ കൂടുതലായി കണ്ടു. അസാധാരണമാണിത്. ആ ബൂത്തിൽ റീ പോളിങ്ങ് നടത്താൻ നിശ്ചയിച്ചു . തിയ്യതി ഇലക്ഷൻ കമ്മീഷൻ നിശ്ചയിക്കും.

 


കളമശ്ശേരിയിൽ 83-ാം നമ്പ‍ർ ബൂത്തിലെ വോട്ടിംഗ് യന്ത്രത്തിൽ  അധിക വോട്ടുകൾ കണ്ടെത്തിയിരുന്നു. ആകെ പോൾ ചെയ്തതിനേക്കാൾ  43 വോട്ടുകളാണ് അധികമായി കണ്ടെത്തിയത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പരാതി നൽകിയതോടെ കളക്ടർ സ്ഥലത്തെത്തി വോട്ടിംഗ് യന്ത്രം പ്രത്യേകം സൂക്ഷിക്കാൻ തീരുമാനിച്ചിരുന്നു.

വോട്ടെടുപ്പിന് ശേഷം ആകെ വോട്ടിന്‍റെ എണ്ണം എടുക്കുമ്പോഴായിരുന്നു വ്യത്യാസം കണ്ടത്. തുട‍ർന്ന് മൂന്ന് മുന്നണിയിലേയും പ്രതിനിധികൾ കൂട്ടായാണ് തെരഞ്ഞെടുപ്പ് കമ്മീഷണ‍ർക്ക് പരാതി നൽകിയത്. സ്ഥലത്തെത്തിയ കലക്ടറുടെ നേതൃത്വത്തിൽ വോട്ടിംങ് മെഷീൻ പരിശോധിച്ച് ഇത് സുരക്ഷിതമായി മറ്റൊരു സ്ഥലത്ത് സൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. 

ആകെ 215 വോട്ട‍ർമാരാണ് കളമശ്ശേരി 83-ാം നമ്പ‍ർ ബൂത്തിൽ പോൾ ചെയ്തത്. അവസാനം എണ്ണിയപ്പോൾ 258 വോട്ടുകൾ പോൾ ചെയ്തതായാണ് കാണിച്ചത്. 

Follow Us:
Download App:
  • android
  • ios