Asianet News MalayalamAsianet News Malayalam

അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരിയിലെ ബൂത്തില്‍ ചൊവ്വാഴ്ച റീപോളിംഗ്

കളമശ്ശേരിയിലെ ബൂത്ത് നമ്പര്‍ 83-ല്‍ ഏപ്രിൽ 30ന്  റീപോളിംഗ്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ്.

re polling to held in kalamassery on april 30
Author
Kochi, First Published Apr 26, 2019, 9:17 PM IST

കൊച്ചി: അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരി നിയോജക മണ്ഡലത്തിലെ 83-ാം നമ്പർ ബൂത്തിൽ ഏപ്രിൽ 30ന് റീപോളിംഗ് നടക്കും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ് നടക്കുക എന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. 

സംസ്ഥാനത്ത് റീ പോളിംഗ് നടക്കുന്ന ഒരേയൊരു ബൂത്താണ് ഇത്. പോൾ ചെയ്തതിനേക്കാൾ 43 വോട്ടുകള്‍ അധികമായി കണ്ടെത്തിയതിനെതുടർന്നാണ് റീപോളിംഗ് നടത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചത്. ആകെ 912 വോട്ട‍ർമാരാണ് കളമശ്ശേരി 83-ാം നമ്പ‍ർ ബൂത്തിൽ പോൾ ചെയ്തത്. വോട്ടെടുപ്പിന് ശേഷം ആകെ വോട്ടിന്‍റെ എണ്ണം എടുക്കുമ്പോഴായിരുന്നു വ്യത്യാസം കണ്ടത്. പോള്‍ ചെയ്ത 715 വോട്ടുകളേക്കാള്‍ 43 വോട്ടുകള്‍ അധികം കണ്ടെത്തുകയായിരുന്നു.

മോക്ക് പോളിംഗ് നടത്തിയപ്പോള്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ പോളിംഗ് തുടങ്ങുന്നതിന് മുന്‍പ് വോട്ടിംഗ് മെഷീനില്‍ നിന്നും നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥർ വിട്ടു പോയതാണ് അധിക വോട്ടുകള്‍ വരാന്‍ കാരണം. ബൂത്തില്‍ റീപോളിംഗ് നടത്തണമെന്ന് സ്ഥാനാർത്ഥികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. 

Follow Us:
Download App:
  • android
  • ios