Asianet News MalayalamAsianet News Malayalam

പാട്ടുംപാടി രമ്യ മുന്നോട്ട്; ഞെട്ടിത്തരിച്ച് സിപിഎം

 ഉറച്ച സീറ്റെന്ന വിലയിരുത്തിയ ആലത്തൂര്‍ കെെവിട്ടത് എല്‍ഡിഎഫിന് സംബന്ധിച്ചിടത്തോളം വലിയ ആഘാതമാണ്. പി കെ ബിജു എന്ന മികച്ച സ്ഥാനാര്‍ത്ഥിക്കെതിരെ കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്‍റ് ആയിരുന്ന രമ്യ ഹരിദാസിനെ കോണ്‍ഗ്രസ് കളത്തിലിറക്കിയപ്പോള്‍ നെറ്റി ചുളിച്ചവരാണ് അധികപേരും

remya haridas creating history in alathur
Author
Alathur, First Published May 23, 2019, 12:54 PM IST

ആലത്തൂര്‍:  എല്‍ഡിഎഫ് കോട്ടയില്‍ വന്‍ ലീഡുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കുതിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഞെട്ടി സിപിഎമ്മും എല്‍ഡിഎഫും. ഉറച്ച സീറ്റെന്ന വിലയിരുത്തിയ ആലത്തൂര്‍ കെെവിട്ടത് എല്‍ഡിഎഫിന് സംബന്ധിച്ചിടത്തോളം വലിയ ആഘാതമാണ്. പി കെ ബിജു എന്ന മികച്ച സ്ഥാനാര്‍ത്ഥിക്കെതിരെ കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്‍റ് ആയിരുന്ന രമ്യ ഹരിദാസിനെ കോണ്‍ഗ്രസ് കളത്തിലിറക്കിയപ്പോള്‍ നെറ്റി ചുളിച്ചവരാണ് അധികപേരും.

എന്നാല്‍, പ്രചാരണം ഉഷാറായതോടെ മണ്ഡലത്തിലെ ജനമനസുകളിലേക്ക് രമ്യ ഇടിച്ച് കയറുകയായിരുന്നു. ആലത്തൂരിലെ തെരഞ്ഞെടുപ്പ് തോൽവിക്കുള്ള കാരണം പാര്‍ട്ടി ആഴത്തിൽ പരിശോധിക്കണമെന്ന് ഇടത് സ്ഥാനാര്‍ത്ഥി പികെ ബിജു പരാജയം ഉറപ്പായതോടെ പ്രതികരിച്ചത്. പാലക്കാട് തൃശൂര്‍ ജില്ലകളിലായി കിടക്കുന്ന ആലത്തൂര്‍ മണ്ഡലത്തിൽ  ഇടത് കോട്ടകളിലെല്ലാം രമ്യയാണ് മുന്നിൽ.

പാലക്കാട് ജില്ലയിലെ ഇടത് ശക്തികേന്ദ്രങ്ങളായ തരൂരിലും ചിറ്റൂരിലും വരെ ലീഡ് നേടിയ രമ്യ തൃശൂര്‍ ജില്ലയിൽ പെട്ട വടക്കാഞ്ചേരിയിൽ അടക്കം മുന്നിലാണ്. പ്രചാരണകാലത്ത് വിവാദങ്ങളിൽ നിറഞ്ഞ് നിന്ന മണ്ഡലമായിരുന്നു ആലത്തൂര്. ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവൻ നടത്തിയ മോശം പരാമര്‍ശത്തിനെതിരെ രമ്യ ഹരിദാസ് നിയമനടപടിയുമായി മുന്നോട്ട് പോകുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു. 

Follow Us:
Download App:
  • android
  • ios