Asianet News MalayalamAsianet News Malayalam

ആർജെഡിയുടെ തെരഞ്ഞെടുപ്പ് പത്രിക; സ്വകാര്യ മേഖലയിലും സംവരണ വാ​ഗ്ദാനം

കർഷകരുടെ പാവപ്പെട്ടവരുടെയും ഉന്നമനമാണ് ലക്ഷ്യമെന്ന് പാർട്ടി നേതാവ് തേജസ്വി യാദവ് വ്യക്തമാക്കി. കൂടാതെ വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്. 

RJD party released election manifesto
Author
Patna, First Published Apr 8, 2019, 3:49 PM IST


പട്ന: സ്വകാര്യ മേഖലയിലും ​സംവരണം വാ​ഗ്ദാനം നൽകി ആർജെഡിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. ദളിത്, ഒബിസി, ഇബിഎസ്, ആദിവാസി വിഭാ​​ഗങ്ങൾ എന്നിവർക്കാണ് രാഷ്ട്രീയ ജനതാ ദൾ (ആർജെഡി)  സ്വകാര്യമേഖലയിലും സംവരണം വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. പട്നയിൽ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കർഷകരുടെ പാവപ്പെട്ടവരുടെയും ഉന്നമനമാണ് ലക്ഷ്യമെന്ന് പാർട്ടി നേതാവ് തേജസ്വി യാദവ് വ്യക്തമാക്കി. കൂടാതെ വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്. തങ്ങൾ അധികാരത്തിലെത്തിയാൽ ഇവയെല്ലാം നടപ്പിൽ വരുത്തുമെന്നും തോജസ്വി യാദവ് ഉറപ്പ് നൽകുന്നു. 

ദളിത് ഉൾപ്പെടുന്ന പിന്നാക്കവിഭാ​ഗങ്ങൾക്ക് അവരുടെ ജനസംഖ്യയ്ക്ക് അനുസൃതമായി സംവരണം നടപ്പിലാക്കും. അതുപോലെ ബീഹാറിൽ നിന്നും കുടിയേറ്റം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ആർജെഡി വാ​ഗ്ദാനം ചെയ്യുന്നുണ്ട്. കോൺ​ഗ്രസ് പ്രകടന പത്രികയിൽ ന്യായ് പദ്ധതിയെ ആർജെ‍ഡി പിന്തുണയ്ക്കുന്നതായും തേജസ്വി യാദവ് വ്യക്തമാക്കി. ഏഴ് ഘട്ടങ്ങളിലായിട്ടാണ് ബീ​ഹാറിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 

Follow Us:
Download App:
  • android
  • ios