Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പിൽ ശബരിമല മുഖ്യപ്രചാരണവിഷയം ആക്കണമെന്ന് ആർഎസ്എസ്

കൊച്ചിയില്‍ നടന്ന ആർഎസ്എസ് സമന്വയ ബൈഠക്കിന്റേതാണ് തീരുമാനം. എതിർപ്പുകൾക്കിടയിലും ആർഎസ്എസ് സമന്വയ ബൈഠക്കില്‍ പങ്കെടുക്കാന്‍ ശ്രീധരന്‍പിള്ള എത്തി

sabarimala issue must be leading in loksabha poll directs rss to bjp leaders
Author
Kochi, First Published Mar 21, 2019, 4:45 PM IST

കൊച്ചി: തെരഞ്ഞെടുപ്പിൽ ശബരിമല മുഖ്യപ്രചാരണവിഷയം ആക്കണമെന്ന് ആർഎസ്എസ്. കൊച്ചിയില്‍ നടന്ന ആർഎസ്എസ് സമന്വയ ബൈഠക്കിന്റേതാണ് തീരുമാനം. എതിർപ്പുകൾക്കിടയിലും ആർഎസ്എസ് സമന്വയ ബൈഠക്കില്‍ പങ്കെടുക്കാന്‍ ശ്രീധരന്‍പിള്ള എത്തിയിരുന്നു. 

പത്തനംതിട്ടക്ക് വേണ്ടി അവസാന നിമിഷം വരെ ശ്രമിച്ച് തഴയപ്പെട്ടതിലുള്ള അതൃപ്തി ശ്രീധരൻപിള്ള ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. വലിയ തർക്കം നടന്നെങ്കിലും ഇനി പട്ടികയിൽ മാറ്റമുണ്ടാകാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. ആർഎസ്എസ്സാണ് അവസാന നിമിഷം പിള്ളയുടെ പേര് വെട്ടിയത്. പട്ടികയിൽ പിള്ളക്ക് മാത്രമല്ല കൃഷ്ണദാസ് പക്ഷത്തിനും അതൃപ്തിയുണ്ട്. പത്തനംതിട്ട ഇല്ലെന്ന ഉറപ്പിച്ച എംടി രമേശ് നേരത്തെ പിന്മാറി. പ്രതീക്ഷിച്ച പാലക്കാട് ശോഭാ സുരേന്ദ്രന് കിട്ടിയില്ല. 

ആറ്റിങ്ങല്‍ ഉറപ്പിച്ചിരുന്ന പികെ കൃഷ്ണദാസ് സ്വന്തം ഗ്രൂപ്പിലെ ശോഭയെ അനുനയിപ്പിക്കാൻ സീറ്റ് വിട്ടുകൊടുത്ത് മത്സരരംഗത്തു നിന്നും മാറി. തിരുവനന്തപുരത്ത് സ്വതന്ത്രനായി ഇറങ്ങുമെന്ന ഭീഷണി ഉയർത്തിയ മുതിർന്ന നേതാവ് പിപി മുകുന്ദൻ കുമ്മനത്തിന് പിന്തുണ പ്രഖ്യാപിച്ച് പിന്മാറുകയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ അംഗീകാരം ആയെങ്കിലും പട്ടിക ഇന്നും പുറത്തിറങ്ങില്ലെന്നാണ് സൂചന. ഇന്നലെ പട്ടിക ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷ. 

Follow Us:
Download App:
  • android
  • ios