Asianet News MalayalamAsianet News Malayalam

'മോദി ഭ​ഗവാൻ കൃഷ്ണന്‍; സംഭവിച്ചു കൊണ്ടിരിക്കുന്നത് ധർമ്മയുദ്ധം': പ്ര​ഗ്യ താക്കൂർ

എഴുപത് വർഷം നീണ്ടു നിന്ന ദുർഭരണം അവസാനിപ്പിക്കാനാണ് ഈ അവതാരമെന്നും പ്ര​ഗ്യ പറയുന്നു. കാവിക്ക് ബഹുമാനം നൽകാൻ മോദി ആവശ്യപ്പെടുന്നുണ്ട്. കാവിയെ അപമാനിക്കുന്നവ‌രെല്ലാം പരാജയപ്പെടും. നമ്മുടെ രാജ്യം സർവ്വാധികാരവും നേടും.

sadwi pragya singh says modi is bhagawan krishna
Author
Bhopal, First Published Apr 22, 2019, 2:20 PM IST

ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭ​ഗവാൻ കൃഷ്ണന്റെ അവതാരമാണെന്നും ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് ധർമ്മയുദ്ധമാണെന്നും പ്ര​ഗ്യ സിം​ഗ് താക്കൂർ‌. എഴുപത് വർഷം നീണ്ടു നിന്ന ദുർഭരണം അവസാനിപ്പിക്കാനാണ് ഈ അവതാരമെന്നും പ്ര​ഗ്യ പറയുന്നു. ''കാവിക്ക് ബഹുമാനം നൽകാൻ മോദി ആവശ്യപ്പെടുന്നുണ്ട്. കാവിയെ അപമാനിക്കുന്നവ‌രെല്ലാം പരാജയപ്പെടും. നമ്മുടെ രാജ്യം സർവ്വാധികാരവും നേടും.'' ഭോപ്പാലിൽ സംഘടിപ്പിച്ച പരിപാടിയിൽ‌ പാർട്ടി പ്രവർ‌ത്തകരോട് സംസാരിക്കവേ പ്ര​ഗ്യ പറഞ്ഞു. ഇപ്പോൾ നടക്കുന്നത് തെരഞ്ഞെടുപ്പല്ല, ധർമ്മയുദ്ധമാണെന്നും ഈ യുദ്ധത്തിൽ നമ്മൾ ജയിക്കുമെന്നും പ്ര​ഗ്യ കൂട്ടിച്ചേർത്തു. 

തന്റെ ഭാ​ഗത്ത് നിന്നുണ്ടായ അനുചിതമായ പ്രസ്താവനയിൽ താൻ മാപ്പ് പറഞ്ഞുവെന്നും എന്നാൽ മാനുഷികമായ പരി​ഗണന പോലും തനിക്ക് ജയിലിൽ ലഭിച്ചിരുന്നില്ല എന്നും പ്ര​ഗ്യ വെളിപ്പെടുത്തി. ഭോപ്പാലിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയും മു‍ൻ മുഖ്യമന്ത്രിയുമായ ദ്വി​ഗ് വിജയ് സിം​ഗിനെതിരെയാണ് പ്ര​ഗ്യ മത്സരിക്കുന്നത്. 1984 ൽ നടന്ന സിഖ് കലാപത്തെക്കുറിച്ചും പ്ര​ഗ്യ പരാമർശിച്ചു. ഈ കലാപത്തിൽ ഉൾപ്പെട്ട ഒരാൾ മുഖ്യമന്ത്രി പദവിയിൽ എത്തിയിട്ടുണ്ടെന്നായിരുന്നു പേര് വെളിപ്പെടുത്താതെ ദി​ഗ് വിജയ് സിം​ഗിനെ ഉദ്ദേശിച്ച് പ്ര​ഗ്യ നടത്തിയ പരാമർശം. രാമായണത്തിലെ രാക്ഷസനായ കാലനേമിയോടാണ് പ്ര​ഗ്യ ദ്വി​ഗ് വിജയ് സിം​ഗിനെ താരതമ്യപ്പെടുത്തിയത്. നിമിഷ നേരം കൊണ്ട് രൂപം മാറാൻ കഴിവുള്ള രാക്ഷസനാണ് കാലനേമി.

പൊലീസ് കസ്റ്റഡിയിൽ‌ ഹേ റാം, ഹരി ഓം എന്നീ മന്ത്രങ്ങൾ ജപിച്ചാണ് താൻ കഴിഞ്ഞത്. ഇന്ന് ജീവനോടെ ഇരിക്കുന്നത് ഈ മന്ത്രത്തിന്റെ ശക്തി കൊണ്ടാണെന്നും പ്ര​ഗ്യ പറയുന്നു. വെളിച്ചത്തിലേക്ക് ഇറങ്ങി വന്ന് ധർമ്മയുദ്ധത്തിൽ പങ്കാളികളായി വോട്ട് ചെയ്യാനാണ് പ്ര​ഗ്യ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തത്. 


 

Follow Us:
Download App:
  • android
  • ios