Asianet News MalayalamAsianet News Malayalam

മത്സരിക്കില്ല, ഒരു പാർട്ടിക്ക് വേണ്ടിയും പ്രചാരണം നടത്തില്ല: നയം വ്യക്തമാക്കി സല്‍മാന്‍ ഖാന്‍

2014 ലെ ദേശീയ തെരഞ്ഞെടുപ്പിന് മുന്‍പ് ഗുജറാത്തില്‍ നരേന്ദ്ര മോദിയുമായി സല്‍മാന്‍ വേദി പങ്കിട്ടിരുന്നു

salman khan says that he will not contest in the coming election
Author
Mumbai, First Published Mar 21, 2019, 6:17 PM IST

മുംബൈ: തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ഏതെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തുകയോ ഇല്ലെന്ന് സല്‍മാന്‍ ഖാന്‍. ഇന്‍ഡോറില്‍ കോണ്‍ഗ്രസിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ മദ്ധ്യപ്രദേശ് കോണ്‍ഗ്രസ് നേതാക്കള്‍ സല്‍മാനോട് ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകള്‍ക്ക് പിന്നാലെയാണ് സല്‍മാന്‍റെ ട്വീറ്റ്.

സല്‍മാന്‍ ഖാനോട് സംസാരിച്ചിട്ടുണ്ടെന്നും പ്രചരണത്തിന് സല്‍മാന്‍ ഇറങ്ങുമെന്നും മദ്ധ്യപ്രദേശ് കോണ്‍ഗ്രസ് വക്താവ് പങ്കജ് ചാത്തുര്‍വേദി പറഞ്ഞിരുന്നു. 2014 ലെ ദേശീയ തെരഞ്ഞെടുപ്പിന് മുന്‍പ് ഗുജറാത്തില്‍ നരേന്ദ്ര മോദിയുമായി സല്‍മാന്‍ വേദി പങ്കിട്ടിരുന്നു. രാജ്യത്തിന് ഏറ്റവും മികച്ച നേതാവാരാണെന്ന് ദൈവം നിശ്ചയിക്കുമെന്നാണ് അന്ന് സല്‍മാന്‍ പറഞ്ഞത്. ഏറ്റവും നല്ലവന്‍ ജയിക്കട്ടെയെന്നും അന്ന് സല്‍മാന്‍ ആശംസിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios