തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാലിച്ച മൗനം മോദിയുഗം അവസാനിക്കുന്നു എന്നതിന്റെ സൂചനയാണോ എന്ന്‌ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. മോദി എന്ന വിഗ്രഹത്തെ ഉടച്ച്‌ നശിപ്പിക്കുന്ന വളരെ ആസൂത്രിതമായ പദ്ധതിയുടെ ഭാഗമായിരുന്നു ആ വാര്‍ത്താ സമ്മേളനമെന്ന്‌ സനല്‍ കുമാര്‍ അഭിപ്രായപ്പെടുന്നു.

വിജയകരമാവുന്ന റോക്കറ്റ്‌ വിക്ഷേപണത്തില്‍ ഓരോ ഘട്ടം കഴിയുമ്പോഴും റോക്കറ്റിന്റെ ഓരോ ഭാഗം കത്തിത്തീര്‍ന്ന്‌ അടര്‍ന്നുവീണുകൊണ്ടിരിക്കും. അദ്വാനിയും വാജ്‌പേിയും അങ്ങനെ കത്തീത്തീര്‍ന്ന റോക്കറ്റ്‌ ഭാഗങ്ങളാണ്‌. ആ പട്ടികയിലേക്കാണോ മോദിയുടെ പേരും ചേര്‍ക്കപ്പെടുന്നതെന്നാണ്‌ സനല്‍കുമാര്‍ ചോദിക്കുന്നത്‌. ഇനി വരാനുള്ളത്‌ അമിത്‌ ഷാ യുഗമാണോ എന്നറിയില്ല. എന്തായാലും ഏകശിലാരൂപിയായ ഹിന്ദുരാഷ്ട്രം എന്ന ഗുരുതരമായ അപകടാവസ്ഥയിലേക്കാണ്‌ ആ റോക്കറ്റ്‌ രാജ്യത്തെ അടുപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും സനല്‍കുമാര്‍ പറയുന്നു.

ഫേസ്‌ബുക്ക്‌ പോസ്‌റ്റിന്റെ പൂര്‍ണരൂപം...
 

"മോദി" എന്ന വിഗ്രഹത്തെ ഉടച്ച് നശിപ്പിക്കുന്ന വളരെ ആസൂത്രിതമായ പദ്ധതിയാണ് നടന്നു കൊണ്ടിരിക്കുന്നത്.. അല്ലെങ്കിൽ മോദിയെ വെറും പപ്പുവാക്കി അടുത്തിരുത്തി ആളാവാൻ അമിത്ഷാക്ക് കഴിയില്ലായിരുന്നു. വിജയകരമാവുന്ന റോക്കറ്റു വിക്ഷേപണത്തിൽ ഓരോ ഘട്ടം കഴിയുമ്പോഴും റോക്കറ്റിന്റെ ഓരോ ഭാഗം കത്തിത്തീർന്ന് അടർന്ന് വീണുകൊണ്ടിരിക്കും. അധ്വാനി, വാജ്‌പേയി, മോഡി.. അടുത്ത ഘട്ടം അമിത് ഷാ ആണോ ? അറിയില്ല .. എന്തായാലും ഏകശിലാരൂപിയായ ഹിന്ദുരാഷ്ട്രം എന്ന ഗുരുതരമായ അപകടാവസ്ഥയിലേക്ക് ആ റോക്കറ്റ് രാജ്യത്തെ അടുപ്പിച്ചുകൊണ്ടിരിക്കുന്നു..