Asianet News MalayalamAsianet News Malayalam

രാഹുലിനും സ്മൃതി ഇറാനിക്കുമൊപ്പം മത്സരിച്ച് സരിത എസ് നായര്‍ നേടിയ വോട്ട്...

അമേഠിയില്‍ മത്സരത്തിനിറങ്ങിയ സരിത എസ് നായരുടെ വോട്ടുനിലയുടെ വിവരങ്ങളും പുറത്ത്. കേരളത്തില്‍ മത്സരിക്കാനുള്ള പത്രിക തള്ളിയതിനെ തുടര്‍ന്നായിരുന്നു രാജ്യം ഉറ്റുനോക്കുന്ന ഒരു മണ്ഡലം കൂടിയായ അമേഠിയില്‍ മത്സരിക്കാന്‍ സരിത തീരുമാനിച്ചത്

saritha s nair gets more than fifty votes in amethi
Author
Amethi, First Published May 23, 2019, 12:15 PM IST

അമേഠി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനിക്കുമൊപ്പം അമേഠിയില്‍ മത്സരത്തിനിറങ്ങിയ സരിത എസ് നായരുടെ വോട്ടുനിലയുടെ വിവരങ്ങളും പുറത്ത്. കേരളത്തില്‍ മത്സരിക്കാനുള്ള പത്രിക തള്ളിയതിനെ തുടര്‍ന്നായിരുന്നു രാജ്യം ഉറ്റുനോക്കുന്ന ഒരു മണ്ഡലം കൂടിയായ അമേഠിയില്‍ മത്സരിക്കാന്‍ സരിത തീരുമാനിച്ചത്. 

സ്മൃതി ഇറാനി മുന്നേറിക്കൊണ്ടിരിക്കുന്ന മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്താണ് രാഹുല്‍ ഗാന്ധിയുള്ളത്. സരിത എസ് നായര്‍ക്കാണെങ്കില്‍ ഇതുവരെ 53 വോട്ടുകളാണ് മണ്ഡലത്തില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. മത്സരിച്ച് വിജയിക്കുകയല്ല തന്റെ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തിന്റെ ലക്ഷ്യമെന്ന് നേരത്തേ സരിത അഭിപ്രായപ്പെട്ടിരുന്നു. 

രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടിലും ഹൈബി ഈഡനെതിരെ എറണാകുളത്തും മത്സരിക്കാനായിരുന്നു സരിതയുടെ നീക്കം. എന്നാല്‍ രണ്ടിടത്തും പത്രിക തള്ളിപ്പോവുകയായിരുന്നു. തുടര്‍ന്നാണ് ദേശീയശ്രദ്ധ പതിയുന്ന അമേഠിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചത്.

Follow Us:
Download App:
  • android
  • ios