വയനാട്ടില്‍ നടക്കുന്നത് വെറും ലോക്സഭാ തെരഞ്ഞെടുപ്പ് മാത്രമല്ലെന്നും ഇന്ത്യന്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള അവസരമാണ് വയനാട്ടുകാര്‍ക്ക് കൈവന്നിരിക്കുന്നതെന്നുമുള്ള സിദ്ധുവിന്‍റെ വാക്കുകളെ ആവേശത്തോടെയാണ് ജനം ഏറ്റെടുത്തത്
വയനാട്: ലോക്സഭാ തെരഞ്ഞടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ നവജോത് സിങ് സിദ്ദുവിന്‍റെ വയനാട്ടിലെ പ്രസംഗവും ഷാഫി പറമ്പിലിന്‍റെ മലയാള പരിഭാഷയും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നു. വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവ ജോത് സിങ് സിദ്ദു.
അദ്ദേഹത്തിന്‍റെ പ്രസംഗം പരിഭാഷപ്പെടുത്തിയത് കോണ്‍ഗ്രസിന്‍റെ യുവ നേതാക്കളില്‍ പ്രമുഖനായ ഷാഫി പറമ്പില്‍ എംഎല്‍എയും. നേരത്തെ പരിഭാഷകരെക്കൊണ്ട് കോണ്‍ഗ്രസിന് പലതവണ പണികിട്ടിയിട്ടുണ്ടെങ്കിലും ഇത്തവണ ഷാഫി പറമ്പില്‍ കലക്കി. കുറിക്കുകൊള്ളുന്ന പ്രസംഗമായിരുന്നു സിദ്ദുവിന്‍റേത്. അതിനൊത്ത പരിഭാഷ കൂടിയായപ്പോള്‍ നിറഞ്ഞ കൈയ്യടിയായി.
വയനാട്ടില്‍ നടക്കുന്നത് വെറും ലോക്സഭാ തെരഞ്ഞെടുപ്പ് മാത്രമല്ലെന്നും ഇന്ത്യന്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള അവസരമാണ് വയനാട്ടുകാര്‍ക്ക് കൈവന്നിരിക്കുന്നതെന്നുമുള്ള സിദ്ധുവിന്‍റെ വാക്കുകളെ ആവേശത്തോടെയാണ് ജനം ഏറ്റെടുത്തത്. ഷാഫിയുടെ വാക്കുകള്‍ കേള്‍ക്കുമ്പോഴുള്ള ജനങ്ങളുടെ ആവേശം കണ്ട് സിദ്ദുവും കൈയ്യടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. നേരത്തെ രാഹുലിന്‍റെ പ്രസംഗം തെറ്റായി പരിഭാഷപ്പെടുത്തി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന കോണ്‍ഗ്രസ് ഇത്തവണ ഷാഫി പറമ്പിലിലൂടെ കൈയ്യടി നേടുകയാണ്.
