പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യപ്രകാരമാണ് വീഡിയോ ഒരുക്കിയതെന്ന് ഷാരൂഖ് ഖാൻ പറഞ്ഞു. ഷാരൂഖ് തന്നെ പാടി അഭിനയിച്ച വീഡിയോ 70000 പേരാണ് ഒരുമണിക്കൂറിനുള്ളിൽ കണ്ടത്. 

മുംബൈ: രാജ്യത്തെ പൗരന്‍മാരെ വോട്ടവകാശത്തെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ വീഡിയോ ആല്‍ബം പുറത്തിറക്കി ബോളിവുഡ് നടൻ ഷാരൂഖ് ഖാന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യപ്രകാരമാണ് വീഡിയോ ഒരുക്കിയതെന്ന് ഷാരൂഖ് ഖാൻ പറഞ്ഞു. ഷാരൂഖ് തന്നെ പാടി അഭിനയിച്ച വീഡിയോ 70000 പേരാണ് ഒരുമണിക്കൂറിനുള്ളിൽ കണ്ടത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹിബ് സര്‍ഗാത്മകതയെക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ വീഡിയോ ഉണ്ടാക്കാന്‍ കുറച്ച് വൈകിപ്പോയി. വോട്ട് ചെയ്യാന്‍ നിങ്ങള്‍ വൈകേണ്ട. വോട്ടിങ് നമ്മുടെ അവകാശം മാത്രമല്ല, ശക്തികൂടിയാണ്, എന്ന അടിക്കുറിപ്പോടുകൂടിയാണ് താരം സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.


ജനങ്ങളെ വോട്ട് ചെയ്യാൻ പ്രചോദിപ്പിക്കുന്നതിന് പൊതുജന താല്‍പര്യാര്‍ഥമാണ് വീഡിയോ പുറത്തിറക്കുന്നത്. വീഡിയോ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെയോ അവരുടെ ആശയങ്ങളെയോ അല്ലെങ്കില്‍ വ്യക്തികളെയോ പിന്തുണക്കുന്നതിന് വേണ്ടിയല്ലെന്നും ഷാരൂഖ് വ്യക്തമാക്കി.