ബോട്ടിംഗും വോട്ടിംഗും തമ്മിലുള്ള വ്യത്യാസമറിയാതെ ആകെ ആശയക്കുഴപ്പത്തിലായിരുന്നു അബ്രാം.

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട പോളിംഗ്‌ നടന്ന തിങ്കളാഴ്‌ച്ചയാണ്‌ ബോളിവുഡ്‌ താരം ഷാരൂഖ്‌ ഖാനും ഭാര്യ ഗൗരി ഖാനും തങ്ങളുടെ വോട്ട്‌ രേഖപ്പെടുത്തിയത്‌. അഞ്ചുവയസ്സുകാരന്‍ അബ്രാമും ദമ്പതിമാര്‍ക്കൊപ്പമുണ്ടായിരുന്നു. മകനെയും കൊണ്ട്‌ വോട്ട്‌ ചെയ്യാനെത്തിയതിന്റെ കാരണം ഷാരൂഖ്‌ പിന്നീട്‌ ട്വീറ്റ്‌ ചെയ്‌തു.

ബോട്ടിംഗും വോട്ടിംഗും തമ്മിലുള്ള വ്യത്യാസമറിയാതെ ആകെ ആശയക്കുഴപ്പത്തിലായിരുന്നു അബ്രാം. അതുകൊണ്ടാണ്‌ സംഭവം എന്താണെന്ന്‌ അവന്‍ നേരിട്ട്‌ മനസ്സിലാക്കണമെന്ന്‌ കരുതി വോട്ട്‌ ചെയ്യാന്‍ തങ്ങള്‍ക്കൊപ്പം കൂട്ടിയത്‌ എന്നാണ്‌ ഷാരൂഖ്‌ ട്വീറ്റ്‌ ചെയ്‌തത്‌.

മുംബൈ നോര്‍ത്ത്‌ മണ്ഡലത്തിലാണ്‌ ഷാരൂഖും ഗൗരിയും വോട്ട്‌ രേഖപ്പെടുത്തിയത്‌.

Scroll to load tweet…