ഏത് യന്ത്രത്തിനും തകരാര്‍ സംഭവിക്കാം. പക്ഷെ പിഴവ് സംഭവിച്ചാലും എപ്പോഴും താമര മാത്രം തെളിയുന്നതെങ്ങനെ എന്ന് മനസിലാകുന്നില്ലെന്ന് ശശി തരൂര്‍.
തിരുവനന്തപുരം: കോവളത്ത് ചൊവ്വരയിലെ 151 ആം നമ്പര്‍ ബൂത്തിൽ കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോൾ താമര തെളിയുന്ന സംഭവത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. യന്ത്രങ്ങൾക്ക് തകരാര്‍ വരുന്നത് സ്വാഭാവികമാണ്. എന്നാൽ എന്ത് തകരാര്‍ വന്നാലും എപ്പോഴും താമര മാത്രം തെളിയുന്നത് എങ്ങനെയാണെന്നും ശശി തരൂര്‍ ചോിദിച്ചു. വിശദമായ അന്വേഷണം ആവശ്യമാണെന്നും അത് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ശശി തരൂര്‍ പ്രതികരിച്ചു.

