ടിക്കാറാം മീണ പിണറായിയുടെ ഓഫീസിന്‍റേയും എകെജി സെന്‍ററിന്‍റേയും ജോലിയാണ് എടുക്കുന്നതെന്നും അതിന് എന്‍ഡിഎ അനുവദിക്കില്ലെന്നും ശോഭാ സുരേന്ദ്രന്‍

ആറ്റിങ്ങല്‍: സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കെതിരെ ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍. ടിക്കാറാം മീണ പിണറായിയുടെ ഓഫീസിന്‍റേയും എകെജി സെന്‍ററിന്‍റേയും ജോലിയാണ് എടുക്കുന്നതെന്നും അതിന് എന്‍ഡിഎ അനുവദിക്കില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും അയ്യന്‍റെ പേര് പറയും. അയ്യന്‍റെ പേര് പറഞ്ഞാല്‍ നടപടി എടുക്കുമെങ്കില്‍ തനിക്കെതിരെ നടപടി എടുക്കാനും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ ശോഭാ സുരേന്ദ്രന്‍ വെല്ലുവിളിച്ചു. എന്നാല്‍ അയ്യന്‍റെ പേര് പറഞ്ഞ് വോട്ട് ചോദിക്കില്ലെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.