ദില്ലി: ബിജെപി വക്താവ് ജി വി  എൽ നരസിംഹ റാവുവിനെതിരെ ഷൂ എറിഞ്ഞു. ദില്ലി ബിജെപി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തുന്നതിനിടയിലാണ് സംഭവം. കാൺപൂർ സ്വദേശിയായ ശക്തി ഭാർഗവ എന്ന ഡോക്ടറാണ് ഷൂ എറിഞ്ഞത്.

മാലെഗാവ് സ്ഫോടനക്കേസില്‍ പ്രതിയായ പ്രഗ്യാ സിംഗ് താക്കൂർ ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സംഭവം. പ്രഗ്യയെ ഭോപ്പാലില്‍ രംഗത്തിറക്കാനാണ് ബിജെപി നീക്കം.