ഉപയോഗിച്ച മാല ശാസ്ത്രിപ്രതിമയെ അണിയിച്ച പ്രിയങ്കയുടെ നടപടി ധാര്‍ഷ്ട്യമെന്ന് സ്മൃതി ഇറാനി

ദില്ലി: സ്വന്തം കഴുത്തിലണിഞ്ഞ മാല ഊരി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമയിലണിയിച്ച പ്രിയങ്കാ ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രിയങ്കയുടെ നടപടി മുന്‍ പ്രധാനമന്ത്രിയെ അപമാനിക്കുന്നതാണെന്ന് സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.

ഉപയോഗിച്ച മാല ശാസ്ത്രി പ്രതിമയെ അണിയിച്ചത് എന്തൊരു ധാര്‍ഷ്ട്യമാണ്. കയ്യടിച്ച്, കൈവീശിക്കാണിച്ച് ശാസ്ത്രിയെ അപമാനിച്ചാണ് അവര്‍ മടങ്ങിയത്. സ്മൃതി ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ സംസ്‌കാരമാണ് ഇതിലൂടെ വെളിവാക്കപ്പെടുന്നതെന്നും അവര്‍ പരിഹസിച്ചു.

ഹിന്ദിയിലുള്ള ട്വീറ്റിനൊപ്പം പ്രിയങ്ക പ്രതിയമയില്‍ മാലയണിയിക്കുന്നതിന്റെ വീഡിയോയും സ്മൃതി ഇറാനി പോസ്റ്റ് ചെയ്തിട്ടുണ്ട്.