കുഴല്‍ക്കിണറില്‍ നിന്ന്‌ വെള്ളമെടുക്കാന്‍ ഗ്രാമീണരെ സഹായിക്കുകയും തീകെടുത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നസ്‌മൃതിയുടെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു.

ദില്ലി: തെരഞ്ഞെടുപ്പ്‌ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ രക്ഷാപ്രവര്‍ത്തനത്തിനും മുന്നിട്ടിറങ്ങി കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. ഉത്തര്‍പ്രദേശിലെ പുരബ്ദ്വാര ജില്ലയിലെ ഗ്രാമത്തില്‍ തീപിടുത്തമുണ്ടായപ്പോഴായിരുന്നു സ്‌മൃതി സഹായവുമായി എത്തിയത്‌.

അമേത്തിയിലെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കിടെയാണ്‌ തീപിടുത്തത്തെക്കുറിച്ച്‌ സ്‌മൃതി അറിഞ്ഞത്‌. ഉടന്‍ തന്നെ പ്രചാരണം നിര്‍ത്തിവച്ച്‌ പ്രവര്‍ത്തകര്‍ക്കൊപ്പം ഗ്രാമത്തിലേക്കെത്തുകയായിരുന്നു. കുഴല്‍ക്കിണറില്‍ നിന്ന്‌ വെള്ളമെടുക്കാന്‍ ഗ്രാമീണരെ സഹായിക്കുകയും തീകെടുത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന സ്‌മൃതിയുടെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു.

തീപിടുത്തത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായ ഗ്രാമീണരെ സ്‌മൃതി ഇറാനി ആശ്വസിപ്പിക്കുകയും ചെയ്‌തു.

Scroll to load tweet…