മുപ്പതോളം പേരടങ്ങുന്ന സംഘം കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് പോളിംഗ് ഓഫീസർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ബിഎസ്എഫ് സൈനികർ ഇടപെട്ടത്

കൈരാന: പടിഞ്ഞാറൻ ഉത്തർപ്രദേശിലെ കൈരാന മണ്ഡലത്തിൽ വോട്ടെടുപ്പിനിടെ ബിഎസ്എഫ് സൈനികർ ആകാശത്തേക്ക് വെടിയുതിർത്തു. കള്ളവോട്ട് ചെയ്യാൻ എത്തിയവരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടാണ് നടപടി. 

മുപ്പതോളം പേരടങ്ങുന്ന സംഘം കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് പോളിംഗ് ഓഫീസർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ബിഎസ്എഫ് സൈനികർ ഇടപെട്ടത്. വോട്ട‍ർ ഐഡി കാർഡ് ഇല്ലാതെ ഷംലിയിലെ ബൂത്തിലാണ് കള്ളവോട്ട് ചെയ്യാനായി ആളുകളെത്തിയത്. 

Scroll to load tweet…