Asianet News MalayalamAsianet News Malayalam

സോണിയ ​ഗാന്ധിയ്ക്ക് ഇന്ത്യയോട് യഥാർത്ഥ സ്നേഹം ഇല്ല; മുന്‍ കോൺ​ഗ്രസ് എംപി കൃഷ്ണകുമാർ

സോണിയ ​ഗാന്ധിയ്ക്ക് ഇന്ത്യയോട് യഥാർത്ഥ സ്നേഹം ഇല്ലെന്നും അവർക്ക് ഇന്ത്യൻ പാരമ്പ്യത്തെക്കുറിച്ച് ഒരറിവുമില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. 

Sonia Gandhi Has No Real Love For India says Krishna Kumar
Author
New Delhi, First Published Apr 21, 2019, 9:23 AM IST

ദില്ലി: യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് മുൻ കേന്ദ്രമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഡോ. എസ് കൃഷ്ണകുമാർ. സോണിയ ​ഗാന്ധിയ്ക്ക് ഇന്ത്യയോട് യഥാർത്ഥ സ്നേഹം ഇല്ലെന്നും അവർക്ക് ഇന്ത്യൻ പാരമ്പ്യത്തെക്കുറിച്ച് ഒരറിവുമില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. കോൺ​ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേരുന്നതിനിടെയായിരുന്നു കൃഷ്ണകുമാറിന്റെ പരാമർശം. ബിജെപി നേതാക്കളായ ഷാനവാസ് ഹുസൈൻ, അനിൽ ബലൂനി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടിയിൽ ചേർന്നത്. 

താൻ മൂന്ന് തവണ കോൺ​ഗ്രസ് ടിക്കറ്റിൽ മത്സരിച്ച് എംപി ആയിട്ടുണ്ട്. യുപിഎയുടെ ഭരണക്കാലത്ത് സോണിയ ഗാന്ധിയുടെ നേതൃത്വത്തെയും ഇപ്പോൾ രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തെയും പൂർണ്ണമായും എതിർക്കുന്നു. രാജീവ് ​ഗാന്ധിയുമായി വളരെ അടുത്ത ബന്ധമുണ്ട്. എന്നാൽ അദ്ദേഹ​ത്തിന്റെ മരണശേഷം ഇന്ത്യ ഭരിക്കേണ്ടയാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് തോന്നിയിരുന്നതായും കൃഷ്ണകുമാർ പറഞ്ഞു.     
 
ഒരു വികസന പ്രവർത്തകൻ എന്ന നിലയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജ്ഞാനത്തെയും, ശ്രദ്ധയെയും രാഷ്ട്രീയ ഇച്ഛാശക്തിയെയും ഞാൻ അഭിനന്ദിക്കുന്നു. നരേന്ദ്ര മോദിയുടെ പടയാളിയായി തന്റെ ജീവിതം കഴിച്ചുകൂട്ടാൻ ആ​ഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.  

Follow Us:
Download App:
  • android
  • ios