ലഖ്നൗ: കോ​ൺ​ഗ്ര​സ്​ നേ​താ​വും യുപിഎ അ​ധ്യ​ക്ഷ​യു​മാ​യ സോ​ണി​യ ഗാ​ന്ധി ഉത്തർപ്രദേശിലെ റാ​യ്​​ബ​റേ​ലി ലോക്സഭാ മ​ണ്ഡ​ല​ത്തി​ൽ വ്യാഴാഴ്ച പത്രിക സമർപ്പിക്കും. 2004-മു​ത​ൽ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന സോ​ണി​യ ഗാ​ന്ധി ഇ​ത്ത​വ​ണ ബിജെപി​യു​ടെ ദി​നേ​ശ്​ പ്ര​താ​പ്​ സിം​ഗി​നെ​യാ​ണ്​ നേ​രി​ടു​ന്ന​ത്. കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ അ​ടു​ത്തി​ടെ രാ​ജി​വെ​ച്ച്​ ബിജെപി​യി​ൽ ചേ​ർ​ന്ന​യാ​ളാ​ണ്​ ദി​നേ​ശ്​ പ്ര​താ​പ്​ സിം​ഗ്. 

2004, 2006 ഉപതെരഞ്ഞെടുപ്പിലും 2009, 2014 ലോക്സഭാ തെരഞ്ഞെടുപ്പിലും സോണിയ ​ഗാന്ധി ഇതേ മണ്ഡലത്തിലാണ് മത്സരിച്ച് വിജയിച്ചത്. 2014-ലെ തെരഞ്ഞെടുപ്പിൽ 15.94 ലക്ഷം വോട്ടർമാരുള്ള റാ​യ്​​ബ​റേ​ലി മ​ണ്ഡ​ല​ത്തി​ൽനിന്ന് 5,26,434 വോട്ട് നേടിയാണ് സോണിയ ​ഗാന്ധി വിജയിച്ചത്. അതേസമയം മണ്ഡലത്തിൽ എസ്പി, ബിഎസ്പി തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. മണ്ഡലത്തിൽ മെയ് ആറിനാണ് തെരഞ്ഞെടുപ്പ് നടക്കുക.