Asianet News MalayalamAsianet News Malayalam

രാജ്യത്തിനായി എല്ലാം ത്യജിക്കാൻ തയ്യാർ; റായ്ബറേലിയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് സോണിയ ​ഗാന്ധി

നിങ്ങൾ ആണ് എന്റെ കുടുംബം. ഞാന്‍ നിങ്ങളില്‍ നിന്നുമാണ് കരുത്ത് ആര്‍ജിക്കുന്നത്. നിങ്ങളാണ് എന്റെ യഥാര്‍ത്ഥ സ്വത്ത് റായ്ബറേലിയിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിൽ സോണിയ ​കുറിച്ചു.

sonia gandhi write a letter to raebareli for thanks
Author
Raebareli, First Published May 27, 2019, 8:53 AM IST

റായ്ബറേലി: തന്നെ വീണ്ടും തെരഞ്ഞെടുത്തതിൽ റായ്ബറേലിയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ചു കൊണ്ട് യുപിഎ അധ്യക്ഷ സോണിയ ​ഗാന്ധിയുടെ കത്ത്. രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി എന്തും ത്യജിക്കാൻ താൻ സന്നദ്ധയാണെന്ന് സോണിയ കത്തിൽ കുറിച്ചു.

'കോൺ​ഗ്രസിന്റെ പൂര്‍വ്വികര്‍ ഉയർത്തിപ്പിടിച്ച പാരമ്പര്യം അതേപടി കാത്തുസൂക്ഷിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പുനൽകുകയാണ്. എനിക്ക് ലഭിച്ചതെന്തും ത്യജിക്കാൻ യാതൊരു മടിയും ഇല്ല. ഇനിയുള്ള ദിവസങ്ങൾ ദുർഘടം പിടിച്ചതാണെന്ന് അറിയാം. എന്നാൽ നിങ്ങളുടെ പിന്തുണ ഉണ്ടെങ്കിൽ കോൺ​ഗ്രസിന് എല്ലാ വെല്ലുവിളികളെയും തരണം ചെയ്യാൻ സാധിക്കും' - സോണിയ പറഞ്ഞു. തനിക്കെതിരെ സ്ഥാനാർത്ഥികളെ നിർത്താതിരുന്ന എസ്പി,ബിഎസ്പി കക്ഷികൾക്കും സോണിയ നന്ദി അറിയിച്ചു. 

എല്ലാ  ലോക്സഭാ തെരഞ്ഞെടുപ്പിനെയും പോലെ ഇത്തവണയും നിങ്ങൾ എന്നിൽ വിശ്വാസം അർപ്പിച്ചു. ഓരോ കോൺ​ഗ്രസ് പ്രവർത്തകർക്കും, എന്റെ വിജയത്തിനു വേണ്ടി ആ​ഗ്രഹിച്ച എസ്പി, ബിഎസ്പി, സ്വാഭിമാന്‍ ദള്‍ എന്നീ പാര്‍ട്ടികളിലെ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നുവെന്നും സോണിയ പറഞ്ഞു. നിങ്ങൾ ആണ് എന്റെ കുടുംബം. ഞാന്‍ നിങ്ങളില്‍ നിന്നുമാണ് കരുത്ത് ആര്‍ജിക്കുന്നത്. നിങ്ങളാണ് എന്റെ യഥാര്‍ത്ഥ സ്വത്ത് റായ്ബറേലിയിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിൽ സോണിയ ​കുറിച്ചു.

Follow Us:
Download App:
  • android
  • ios