ഭോപ്പാല്‍: രാജ്യം 17 ാം ലോക്സഭയിലേക്കുള്ള വിധി എഴുത്ത് പൂര്‍ത്തിയാക്കി കഴിഞ്ഞു. രണ്ട് മാസത്തോളം നീണ്ടു നിന്ന പ്രചരണ തിരക്കുകള്‍ക്കൊടുവില്‍ ഏഴ് ഘട്ടം നീണ്ട തെരഞ്ഞെടുപ്പ് പ്രകീയ പൂര്‍ത്തിയായിരിക്കുകയാണ്. നാലു നാള്‍ കാത്തിരിപ്പിനൊടുവില്‍ ഇന്ദ്രപ്രസ്ഥത്തില്‍ ആര് അധികാരത്തിലേറുമെന്ന് അറിയാം. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നീണ്ട തെരഞ്ഞെടുപ്പിനിടയില്‍ വ്യത്യസ്തവും വൈകാരികവുമായ നിരവധി ചിത്രങ്ങള്‍ രാജ്യം കണ്ടു.

എന്നാല്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ട ഏറ്റവും പുതിയ ചിത്രം അത്രമേല്‍ കൈയ്യടി നേടുകയാണ്. രണ്ട് കൈകളുമില്ലാത്ത യുവാവ് വോട്ട് ചെയ്യാനെത്തിയ ചിത്രമാണ് എ എന്‍ ഐ പുറത്തുവിട്ടത്. കൈകളില്ലാത്തതിനാല്‍ കാലുകളിലാണ് പോളിംഗ് ഓഫീസര്‍ മഷി പുരട്ടിയത്. മധ്യപ്രദേശിലെ ഇന്‍ഡോറിലെ പോളിംഗ് ബൂത്തില്‍ നിന്നുള്ള ചിത്രമാണ് എ എന്‍ ഐ പങ്കുവച്ചിരിക്കുന്നത്. വോട്ട് ചെയ്ത ശേഷം കാലുയര്‍ത്തി കാട്ടുന്ന ഇയാളുടെ മറ്റൊരു ചിത്രവും പുറത്തുവന്നിട്ടുണ്ട്.

മഹത്തായ അദരവാണ് യുവാവ് അര്‍ഹിക്കുന്നതെന്നാണ് നിരവധിപേര്‍ ചിത്രത്തിന് താഴെ കമന്‍റ് ചെയ്യുന്നത്. എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും വോട്ടവകാശം വിനിയോഗിക്കാത്തവര്‍ ഈ ചിത്രം കാണണമെന്ന് കുറിക്കുന്നവരും കുറവല്ല. എന്തായാലും സോഷ്യല്‍ മീഡിയ നിറഞ്ഞ കയ്യടിയാണ് യുവാവിന് സമ്മാനിക്കുന്നത്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.