സംഘടന തലത്തിൽ മാറ്റം ഉണ്ടായാലും കുമ്മനത്തിന്റെ തിരിച്ച് വരവിനെ സ്വാഗതം ചെയുന്നു എന്ന് ശ്രീധരൻ പിള്ള
തിരുവനന്തപുരം: മിസോറാം ഗവർണർ സ്ഥാനം രാജിവച്ച് കേരളത്തിലേക്ക് തിരിച്ച് വരുന്ന കുമ്മനം രാജശേഖരനെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. സംഘടന തലത്തിൽ മാറ്റം ഉണ്ടായാലും കുമ്മനത്തിന്റെ തിരിച്ച് വരവിനെ സ്വാഗതം ചെയുന്നു എന്ന് ശ്രീധരൻ പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കുമ്മനം സ്ഥാനാർഥി ആകണം എന്നാണ് ആഗ്രഹമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. അൽപസമയം മുമ്പാണ് കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ പദവി രാജി വച്ചത്. കുമ്മനം കേരളത്തിലേക്ക് വരണമെന്ന സുപ്രധാന തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെടുത്താണെന്ന് പുറത്ത് വന്ന വിവരം. കുമ്മനത്തെ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാക്കണമെന്നാണ് ആർഎസ്എസ് ആവശ്യം
