തന്നോട് രണ്ട് തവണ മാപ്പു പറഞ്ഞ ശേഷം പുറത്തു പോയി വിഡ്ഡിത്തരം പറയുന്നതാണ് പിള്ളയുടെ പതിവെന്നും ഇങ്ങനെയുള്ള ആളുകളെ എങ്ങനെ വിശ്വസിക്കും എന്നുമായിരുന്നു ടിക്കാറാം മീണയുടെ പ്രസ്താവന. 

തിരുവനന്തപുരം: തനിക്കെതിരെ വിമർശനം ഉന്നയിച്ച മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള. മീണയും താനും നിയമത്തിന് അതീതരല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഒരു ഏറ്റുമുട്ടലിനില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

തന്റെ ഭാ​ഗത്താണ് സത്യം. ടിക്കാറാം മീണ തന്നെ വ്യക്തിപരമായി ഇകഴത്തി കാണിക്കുകയുമാണ്.താൻ ഖേദം പ്രകടിപ്പിച്ചു എന്ന ടിക്കാറാം മീണയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ വിവാദ പ്രസ്താവനകളിൽ ശ്രീധരൻ പിള്ള തന്നെ വിളിച്ചു മാപ്പ് പറഞ്ഞിരുന്നുവെന്നും എന്നാൽ തുടർന്നും വിവാദ പരാമർശങ്ങൾ നടത്തുകയും ചെയ്തുവെന്നും ടിക്കാറാം മീണ തുറന്നടിച്ചിരുന്നു. 

മീണയുടെ വാക്കുകൾ - തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തിൽ വിവാദ പരാമശങ്ങൾ നടത്തിയ ശേഷം ശ്രീധരൻപിള്ള തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ അതിന് ശേഷം പുറത്ത് പോയി വീണ്ടും വിഡ്ഢിത്തം പറയുന്നതാണ് ശ്രീധരൻ പിള്ളയുടെ പതിവ്. ശ്രീധരൻപിള്ളയുടേത് ഇരട്ടത്താപ്പാണ്. ഇത്തരക്കാരെ എങ്ങനെ വിശ്വസിക്കും.

Read also: ശ്രീധരൻപിള്ള ഫോണില്‍ വിളിച്ച് രണ്ട് തവണ മാപ്പ് പറഞ്ഞു; വെളിപ്പെടുത്തലുമായി ടിക്കാറാം മീണ