രാവിലെ പതിനൊന്ന് മണിയോടെ സംസ്ഥാനത്തെ അറുപത് ലക്ഷം ജനങ്ങള്‍ വോട്ട് ചെയ്തുവെന്നാണ് ഔദ്യോഗിക വിവരം. 

സുല്‍ത്താന്‍ ബത്തേരി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ ആദ്യ നാല് മണിക്കൂറില്‍ പോളിംഗ് ശതമാനം 28.88 ആണ്. സംസ്ഥാനത്ത് ആകെ നാല് മണിക്കൂറില്‍ അറുപത് ലക്ഷം പേര്‍ വോട്ടു ചെയ്തുവെന്നാണ് ഔദ്യോഗികമായി പുറത്തു വന്ന കണക്ക്.

വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധ നിയോജകമണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളും പോളിംഗ് ശതമാനവും- രാവിലെ പതിനൊന്ന് മണിക്കുള്ള കണക്ക്.

മാനന്തവാടി - 49,399 - 26.5
സുല്‍ത്താന്‍ ബത്തേരി - 60,002 - 28.19
കല്‍പ്പറ്റ - 53,725 - 27.56
തിരുവമ്പാടി - 42,251 - 24.81
ഏറനാട് - 39,109 - 22.87
നിലമ്പൂര്‍ - 55,546 -26.73
വണ്ടൂര്‍ - 49,902 -23.26