ഇടതുപക്ഷത്തിനെതിരെ രാഹുൽ ഗാന്ധി മത്സരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും മോദി വീണ്ടും പ്രധാനമന്ത്രി ആയാൽ കോൺഗ്രസും രാഹുൽ ഗാന്ധിയും മാത്രമായിരിക്കും അതിന് ഉത്തരവാദികളെന്നും സുധാകർ റെഡ്ഡി പറഞ്ഞു.
മലപ്പുറം: വയനാട്ടിലെ മത്സരത്തിൽ നിന്ന് രാഹുൽ ഗാന്ധി പിന്മാറണമെന്ന് സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി മലപ്പുറത്ത് പറഞ്ഞു. ഫാസിസ്റ്റ് ശക്തികൾക്ക് വളരാനുള്ള അവസരമാണ് കോൺഗ്രസ് ഒരുക്കുന്നത്. ഇടതുപക്ഷത്തിനെതിരെ രാഹുൽ ഗാന്ധി മത്സരിക്കുന്നത് തെറ്റായ സന്ദേശം നൽകും. മോദി വീണ്ടും പ്രധാനമന്ത്രി ആയാൽ കോൺഗ്രസും രാഹുൽ ഗാന്ധിയും മാത്രമായിരിക്കും അതിന് ഉത്തരവാദികളെന്നും സുധാകർ റെഡ്ഡി പറഞ്ഞു.
ബിജെപിയുടെ രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കുക മാത്രമാണ് ഇൻകം ടാക്‌സ് റെയ്ഡുകളുടെ ലക്ഷ്യമെന്ന് സിപിഐ ദേശീയ സെക്രട്ടറി പറഞ്ഞു. പ്രധാനമന്ത്രിയും മന്ത്രിമാരും ഇക്കാര്യത്തിൽ നേരിട്ട് ഇടപെടുകയാണെന്നും സുധാകർ റെഡ്ഡി വിമർശിച്ചു.
