Asianet News MalayalamAsianet News Malayalam

മോദിക്ക് പുറകേ കേന്ദ്രമന്ത്രിയുടെ ഹെലികോപ്റ്ററിലും പെട്ടി ; പരിശോധകരോട് തട്ടിക്കേറി മന്ത്രി

പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരോട് മന്ത്രി തട്ടിക്കയറുകയും ചെയ്തു. പെട്ടിയില്‍ പണമാണെന്ന് സംശയമുണ്ടെന്നും ഉദ്യോഗസ്ഥരുടെ പരിശോധന തടസപ്പെടുത്തിയ മന്ത്രിക്കെതിരെ നടപടി വേണമെന്നും ബിജെഡി ആവശ്യപ്പെട്ടു.

suitcase in union minister harmendra-pradhans chopper
Author
Bhubaneswar, First Published Apr 18, 2019, 4:03 PM IST


ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നാലെ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ ഹെലികോപ്റ്ററിലും ദുരൂഹമായ സാഹചര്യത്തില്‍ പെട്ടി കണ്ടെത്തി. എന്നാല്‍ ഹെലികോപ്റ്ററും പെട്ടിയും പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ കേന്ദ്രമന്ത്രി തടഞ്ഞു. മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരോട് തട്ടിക്കറിയതായി റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

മന്ത്രിയുടെ ഹെലികോപ്റ്ററും സീല്‍ ചെയ്ത നിലയിലുണ്ടായിരുന്ന പെട്ടിയും പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടുകയായിരുന്നു. എന്നാല്‍ അദ്ദേഹം ഇതിനെ എതിര്‍ത്തു.  പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരോട് മന്ത്രി തട്ടിക്കയറുകയും ചെയ്തു. പെട്ടിയില്‍ പണമാണെന്ന് സംശയമുണ്ടെന്നും ഉദ്യോഗസ്ഥരുടെ പരിശോധന തടസപ്പെടുത്തിയ മന്ത്രിക്കെതിരെ നടപടി വേണമെന്നും ബിജെഡി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് ഇവര്‍ പരാതി നല്‍കിയത്. 

കഴിഞ്ഞയാഴ്ച നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററില്‍നിന്ന് ഒരു പെട്ടി അദ്ദേഹത്തിന്‍റെ എസ്കോര്‍ട്ട് വാഹനത്തിലേക്ക് കൊണ്ടുപോയത് വലിയ വിവാദമായിരുന്നു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. എന്നാല്‍ സംഭവം വിവാദമായതോടെ ഒഡീഷയില്‍ വച്ച് മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍, ചട്ടവിരുദ്ധമെന്ന് ചൂട്ടിക്കാട്ടി സസ്‌പെന്‍ഡ് ചെയ്തു. 

Follow Us:
Download App:
  • android
  • ios