234 മണ്ഡലങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് മുമ്പ് പ്രഖ്യാപിച്ച കാര്യം ആവർത്തിക്കുകയായിരുന്നു രജനീകാന്ത്. 

ചെന്നൈ: അടുത്ത നിയമസഭാ തെര‍ഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് എപ്പോൾ പ്രഖ്യാപിച്ചാലും താൻ‌ സദാ സന്നദ്ധനാണെന്നും താരം വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച പോളിം​ഗാണ് തമിഴ്നാട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 72 ശതമാനം പോളിം​ഗാണ് തമിഴ്നാട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 234 മണ്ഡലങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് മുമ്പ് പ്രഖ്യാപിച്ച കാര്യം ആവർത്തിക്കുകയായിരുന്നു രജനീകാന്ത്. ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോൺവെന്റിലായിരുന്നു രജനീകാന്ത് വോട്ട് ചെയ്യാൻ എത്തിയത്.