Asianet News MalayalamAsianet News Malayalam

ഇലക്ടറല്‍ ബോണ്ട്: ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന ആവശ്യത്തിൽ വിധി ഇന്ന്

അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയുടെ പൊതുതാല്പര്യ ഹർജിയിലാണ് വിധി. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നതിനുള്ളതാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി.

supreme Court On Electoral Bonds Scheme today
Author
Delhi, First Published Apr 12, 2019, 9:12 AM IST

ദില്ലി: രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നതിനുള്ള ഇലക്ടറല്‍ ബോണ്ട് പദ്ധതിക്ക് ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന ആവശ്യത്തിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയുടെ പൊതുതാല്പര്യ ഹർജിയിലാണ് വിധി. 

ഇലക്ടറല്‍ ബോണ്ടുകളിലൂടെ കോടിക്കണക്കിന് രൂപയാണ് രഹസ്യമായി രാഷ്ട്രീയ കക്ഷികളുടെ അക്കൗണ്ടിലെത്തുന്നതെന്നും ഇതിൽ 95 ശതമാനവും ഭരണകക്ഷിക്കാണ് ലഭിക്കുന്നതെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷൺ ആരോപിച്ചിരുന്നു.  എന്നാൽ, രാഷ്ട്രീയ കക്ഷികൾക്ക് കള്ളപ്പണം എത്തുന്നത് തടയാനാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി ആവിഷ്ക്കരിച്ചതെന്നാണ് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ കെ വേണുഗോപാലിന്‍റെ വാദം.

Follow Us:
Download App:
  • android
  • ios